Saturday 31 December 2016

തികച്ചും യാദൃശ്ചികം

യന്ത്രവാഹനചക്രത്തിനടിയില്‍
ഹാ ! ചതഞ്ഞുപോയി ഒരോന്ത്.

പാത മുറിച്ചുകടക്കുകയായിരുന്നു
വേഗത കണ്ടു പകച്ചുപോയിരുന്നു
ജാഗ്രതയോടെ നിലച്ചുനിന്നിരുന്നു

എന്നിട്ടും,

വിധിയുടെ
യന്ത്രവാഹനച്ചക്രത്തിനടിയില്‍
ചതഞ്ഞുപോയി
ഒരോന്ത്.

ഇതുവരെയെഴുതിയതൊന്നും
തന്നെക്കുറിച്ച് എഴുതപ്പെടുമെന്ന്
അതൊരിക്കലും കരുതിയിരിക്കുകയില്ല.

എഴുതിയ ആള്‍  
ഒരിക്കല്‍ തന്നെപ്പോലെ 
വേറൊരു ചക്രത്തിനടിയില്‍ 
ചതഞ്ഞുപോകുമെന്നും .



1 comment:

  1. എന്നിട്ടും,വിധിയുടെ
    യന്ത്ര വാഹനച്ചക്രത്തിനടിയില്‍
    ചതഞ്ഞുപോയി ...

    ReplyDelete