Friday 28 August 2015

ഓണം എന്ന് ഓര്‍മിക്കുമ്പോള്‍



നന്മയ്ക്ക്മേല്‍ തിന്മയുടെ അധീശത്വം.

ലെജിസ്ലേച്ചര്‍ ബ്യൂറോക്രസിയുടെ
മൂടുതാങ്ങിയ അശുഭദിനത്തിന്‍റെ ഓര്‍മ .

അസൂയയാല്‍ അടിച്ചമര്‍ത്തപെട്ട  വിപ്ലവം.

തിരുത്തിയെഴുതപ്പെട്ട ചരിത്രത്തിന്‍റെ തിരുശേഷിപ്പ്.

മഹാബലിയുടെ മഹാബലിദിനസ്മരണാഘോഷം.

നീതിമാനായ  ഒരു  മനുഷ്യന്  ഏകദിന പരോള്‍.

പൂക്കളുടെ ഒടുക്കത്തെ ചങ്കിടിപ്പ്.

വൈകുണ്ഡത്തില്‍ കരിദിനം.

കസവുകളുടെ തിരുവാതിര.

ചന്തകളില്‍ മഹാമേള .

ഹാപ്പി ഓണം ??
പൊക്കോണം !!!

Monday 24 August 2015

#കാവിയത്തലൈവന്‍ തലയ്ക്കുപിടിച്ചാല്‍

ഈരേഴുലകവും വാഴും മുടിമന്നന്‍ ഉട്ടോപിയന്‍  നാന്‍!!..... നാന്‍ !!
എവര്‍ വരിനും എപ്പിണി വരിനും എനക്ക് മരണമില്ലൈ.
വെട്രിക്കെനവേ പിറന്തവന്‍ നാന്‍!!!

എനക്ക് തോല്‍വിയെണ്‍പത് ഡിങ്കന്‍ എഴുതവില്ലൈ; എനൈവെല്ല എവനെയും അവന്‍ ഇനും പടൈത്തവില്ലൈ.

ഇന്റ്ര്   അന്ത കുട്ടൂസനും ലുട്ടാപ്പിയും എന്നൈക്കണ്ട് അഞ്ച്കിറാര്‍കള്‍..ഹഹഹഹ്ഹഹ !!

വെട്രിഎണ്‍പത്  എനക്കൊരു കൊണ്ടാട്ടമേയല്ലൈ.
അത് യെന്‍ അന്ട്രാന വാഴ്കൈ.
ബുഹഹഹഹഹഹ !!!!

Thursday 20 August 2015

ദന്താത്മഗതങ്ങൾ

"അംഗബാഹുല്യം ചിലപ്പോഴെങ്കിലും ഒരു ബലഹീനതയാണ്. "

#വേരോടെ പിഴുതെറിയപ്പെട്ട
ഒരു പല്ലിന്റെ രോദനം.

Saturday 15 August 2015

ഉട്ടോപ്യന്‍ വായനശാല

ബുക്ക്‌ ഷെല്‍ഫ് 

കവിതകള്‍ 

  1.  മലയാളത്തിന്‍റെ പ്രണയകവിതകള്‍ - വി ആര്‍ സുധീഷ്‌ എഡിറ്റ് ചെയ്തത്.
  2. കെ ജി എസ് കവിതകള്‍ (1997 - 2007 ) - കെ ജി ശങ്കരപ്പിള്ള
  3. മരംകൊത്തി - ടി പി അനില്‍കുമാര്‍
  4. ചെവികള്‍ / ചെമ്പരത്തികള്‍ - ലതീഷ് മോഹന്
  5. ആനയുടെ വളര്‍ത്തു മൃഗമാണ്‌ പാപ്പാന്‍‌ - വിമീഷ് മണിയൂര്‍ (രണ്ടാം കോപ്പി )
  6. കുരീപ്പുഴ ശ്രീകുമാര്‍ ന്‍റെ കവിതകള്‍ 
  7. ഉപ്പിലിട്ടത് - റഫീക്ക് തിരുവള്ളൂര്‍
  8. റഫീക്ക് അഹമ്മദിന്‍റെ കവിതകള്‍ 
  9. ആശാന്റെ പദ്യകൃതികള്‍ -സമ്പൂര്‍ണം  
  10. ഗാന്ധി - വി . മധുസൂദനന്‍ നായര്‍ 
  11. പ്ലമേനമ്മായി - കെ . ര്‍  . ടോണി
  12. കാലടിക്കവിതകള്‍ - മോഹനകൃഷ്ണന്‍
  13. മടിച്ചി - അരുണ്‍ ഗാന്ധിഗ്രാം 
  14. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ - ടി പി വിനോദ് 
  15. എന്‍റെ നാമത്തില്‍ ദൈവം - വിമീഷ് മണിയൂര്‍ 
  16. പിസ്കോണിയ മസ്ക്കു - ഹരിശങ്കരന്‍ അശോകന്‍ 
  17. കടമ്മനിട്ടയുടെ കവിതകള്‍ 


നോവലുകള്‍ 

  1. ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി - അരുണ്‍ ആര്‍ഷ
  2. ഉദകപ്പോള - പി. പദ്മരാജന്‍
  3. എന്‍റെ കഥ - മാധവിക്കുട്ടി
  4. അഗ്നിസാക്ഷി - ലളിതാംബിക അന്തര്‍ജ്ജനം
  5. മാവോയിസ്റ്റ് - രൂപേഷ്
  6. നൂറു സിംഹാസനങ്ങള്‍ - ജയമോഹന്‍
  7.  മരുഭൂമികള്‍ ഉണ്ടാവുന്നത് -ആനന്ദ്
  8. ചോരശാസ്ത്രം - വി ജെ ജയിംസ്
  9. യയാതി - വി എസ്‌ ഖാണ്ഡേക്കര്‍
  10. പുറപ്പാടിന്റെ പുസ്തകം - വി ജെ ജയിംസ്  - അഭിലാഷ് രാധാകൃഷ്ണന്‍ 
  11. കരിക്കോട്ടക്കരി - വിനോയ് തോമസ്‌
  12. മൂന്നാമിടങ്ങള്‍- കെ . വി . മണികണ്ഠന്‍
  13. കല്‍ഹണന്‍-  അമല്‍ 
  14. കെ .ടി .എന്‍കോട്ടൂര്‍  : എഴുത്തും ജീവിതവും - ടി പി രാജീവന്‍
  15. പിതാമഹന്‍- വികെഎന്‍
  16. നിരീശ്വരന്‍- വി ജെ ജയിംസ്
  17. ദ്രൗപദി - പ്രതിഭ റായ്
  18. ഉണ്ണിക്കുട്ടന്റെ ലോകം - നന്തനാര്‍  - സുധീന്ദ്രന്‍റെ കയ്യില്‍ 
  19. ടോട്ടോച്ചാന്‍ - തെത്സുകോ കുറയോനാഗി 
  20. മാംസത്തിന്റെ രാഗം ശരീരം - സുസ്മേഷ് ചന്ദ്രോത്ത് 



കഥകള്‍ 

  1. മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍ - സേതു 
  2. കൊച്ചുബാവയുടെ കഥകള്‍  -ടി.വി കൊച്ചുബാവ .
  3. ഭ്രാന്ത് : ചില നിര്‍മാണരഹസ്യങ്ങള്‍ - പിജെജെ ആന്റണി
  4. എം .പി നാരായണപിള്ളയുടെ കഥകള്‍ : സമ്പൂര്‍ണ്ണം
  5. കഥകള്‍ - ഉണ്ണി . ആര്‍  .
  6. വിക്ടര്‍  ലീനസിന്റെ കഥകള്‍
  7. ആദം - എസ് . ഹരീഷ്
  8. കൊടകരപുരാണം - സജീവ്‌ എടത്താടന്‍
  9. കഥകള്‍ - ഇ .സന്തോഷ്‌കുമാര്‍ 
  10. ഘടികാരങ്ങള്‍  നിലയ്ക്കുന്ന സമയം - സുഭാഷ്‌ ചന്ദ്രന്‍
  11. കെ ആര്‍ മീരയുടെ കഥകള്‍ 
  12. മരണ വിദ്യാലയം - സുസ്മേഷ് ചന്ദ്രോത്ത് 





പലവക 


  1. മദ്യപന്റെ മാനിഫെസ്റ്റോ - ഗിരീഷ്‌ ജനാര്‍ദ്ധനന്‍
  2. വൃത്തമഞ്ജരി - എ ആര്‍ രാജരാജവര്‍മ്മ 
  3. ആത്മോപദേശശതകം - ശ്രീനാരായണഗുരു 
  4. ഭഗവദ്ഗീതയ്ക്ക് ഒരാമുഖം - സ്വാമി നിര്‍മലാനന്ദഗിരി
  5. സ്വരാജ് - അരവിന്ദ്‌ കെജ്രിവാള്‍ 
  6. ജീവിതപ്പാത - ചെറുകാട് 
  7. പകിട 13 - രവിചന്ദ്രന്‍ .സി
  8. ജൈവമനുഷ്യന്‍ 

Friday 7 August 2015

മഴമുത്തുമാല


ഇരുട്ടുള്ളത് കൊണ്ടു മാത്രം കാണാവുന്ന വെളിച്ചങ്ങളുമുണ്ട് .

Wednesday 5 August 2015

തെരുവുജീവിതങ്ങള്‍ പറയാതെപറയുന്നത്

എത്രമേല്‍ സ്നേഹിച്ചാലു-
മെച്ചില്‍ മാത്രം തരും നിന്‍റെ
സ്നേഹരാഹിത്യമാണീപ്പേ-
യണുക്കളെക്കാളേറെ ഭയാനകം.

#StrayDogMusings 

Saturday 1 August 2015

ബോധക്കണ്ണാടിയിലെ കാഴ്ച്ചകള്‍


1.
ആധികളെല്ലാമലിയിച്ചുകളഞ്ഞ്
വ്യാധികളെപ്പകരംതരും
ദിവ്യൗഷധം ; മദ്യം !!

2.
അവരുടെ ഒട്ടിയ  വയറുകള്‍
അക്ഷയപാത്രങ്ങളായിരുന്നു ,
വിശപ്പിന്‍റെ.


3.
പരല്‍മീനുകള്‍ പെഡിക്യൂര്‍ ചെയ്യാന്‍
പരസ്പരം മത്സരിക്കുന്ന
നാട്ടിന്‍പുറത്തിന്‍റെ
ബ്യൂട്ടിപാര്‍ലറുകള്‍ ; അമ്പലക്കുളങ്ങള്‍


4.
യജമാനരില്ലാതെയലയുന്ന
പാവം സമുറായികള്‍ ;
തെരുവുനായ്ക്കള്‍.


5.നിത്യഹരിതവനങ്ങള്‍ ;
നിസ്സംഗതയുടെ
നഴ്സറികള്‍.

കടന്നലിനുമില്ലേ തേന്‍കുടി ??



വീട്ടിലെ ചെണ്ടുമല്ലി വിരിഞ്ഞപ്പോള്‍ , തേന്‍ കുടിക്കാനെത്തിയ കടന്നല്‍ .

വാസ്തവത്തില്‍ ഇത്തരം ചെറുജീവികളുടെ ആഹാരം എന്തായിരിക്കും എന്ന് നമ്മള്‍ ആലോചിക്കാറുണ്ടോ ?

അ-ഹിംസ

തന്‍റെ നെഞ്ചിനു നേരെ തോക്കുചൂണ്ടിയ തീവ്രവാദിയോട്  വൃദ്ധനായ ഋഷി പറയുന്നു:
"മാ നിഷാദ " .
അയാള്‍ അത് കേട്ടോ എന്നുറപ്പില്ല.
ശബ്ദതരംഗങ്ങളെക്കാള്‍ വേഗത ആ വെടിയുണ്ടയ്ക്കായിരുന്നു
തീവ്രവാദി മരിച്ചുവീഴുന്നു.