Wednesday 24 June 2015

#ഉട്ടോപ്പിയന്‍ ഡയറിക്കുറിപ്പുകള്‍

സത്യം 1:പ്രതീക്ഷ എന്നൊന്നില്ലായിരുന്നെങ്കില്‍ മനുഷ്യജീവിതം എത്രമേല്‍ വിഷാദഭരിതവും , നിറമറ്റതുമായേനെ.

സത്യം 2:പ്രതീക്ഷകളാണ് ജീവിതത്തിന്‍റെ മുഴുവന്‍ സൗന്ദര്യവും ചോര്‍ത്തിക്കളയുന്നത്.

വിരോധാഭാസം എന്നത് പരസ്പരവിരുദ്ധമായ രണ്ട് സത്യങ്ങളുടെ സങ്കലനമാണ്.
------------------------------------------------------------------------
THE MATRIX RELOADED എന്ന സിനിമയില്‍ THE ARCHITECT എന്ന കഥാപാത്രത്തിന്റെ മനോഹരഭാഷണത്തിലെ ഒരു വാചകമായിരുന്നു

" Hope. It is the quintessential human delusion, simultaneously the source of your greatest strength, and your greatest weakness. "
എന്നെങ്കിലും ഇത് സ്വന്തം അനുഭവത്തില്‍നിന്ന് വീണ്ടും സ്മരണയിലെത്തുമെന്നു പണ്ടേ എനിക്കറിയാമായിരുന്നു.
കല ജീവിതഗന്ധിയും കാലാതിവര്‍ത്തിയും ആവുന്നത് ഇങ്ങനെയാണ് എന്ന് തോന്നുന്നു.


൨൪/൦൬/൨൦൧൫

3 comments:

  1. ജീവിതത്തിൽ സൗന്ദര്യത്തിനേക്കാൾ വിലപ്പെട്ടത്‌ പ്രതീക്ഷ ആയതിനേക്കാൾ മനസ്സിനെ 'സത്യം :1' മാത്രം ഉരുവിട്ട് പഠിപ്പിക്കുന്നതാകും ഉത്തമം എന്ന് തോന്നുന്നു....

    ReplyDelete
  2. കല ജീവിതഗന്ധിയും കാലാതിവര്‍ത്തിയും ആവുന്നത് ഇങ്ങനെയാണ് എന്ന് തോന്നുന്നു.
    ആശംസകള്‍

    ReplyDelete
  3. Hope. It is the quintessential human delusion,
    simultaneously the source of your greatest strength
    and your greatest weakness.

    ReplyDelete