Sunday 14 June 2015

കേള്‍ക്കുന്നുണ്ടോ ?

പൂവുകളെ വേരുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച്
വൈകിവരുന്ന വസന്തത്തെക്കാത്തിരിക്കാന്‍ ,

ജനിതകത്തിന്റെ ഗുപ്തസന്ദേശങ്ങളായി
വറുതിയിലേക്ക് വിത്തുകള്‍ സൂക്ഷിക്കാന്‍,

വളരാന്‍ ,
മുതിരാന്‍ ,
ഉള്‍ക്കാമ്പുള്ളതാകാന്‍
ഫലങ്ങളെക്കുറിച്ച് നിസ്സംഗരാകാന്‍ .

കാട്ടുതീയിനെ കെട്ടിപ്പുണരാന്‍ ,
കോടാലിത്തലകളില്‍നിന്ന്
ഓടിയൊളിക്കാതിരിക്കാന്‍ ,

മരങ്ങള്‍ നിശബ്ദരായി പറയുന്നത് ,
പറഞ്ഞുകൊണ്ടേയിരിക്കുന്നത് ,
നീ കേള്‍ക്കുന്നുണ്ടോ ?


5 comments:

  1. രണ്ടും കേള്‍ക്കുന്നുണ്ട്,നിസ്സഹായനായി!
    ആശംസകള്‍

    ReplyDelete
  2. നല്ല ആശയം നല്ല വരികളില്‍ പറഞ്ഞിരിക്കുന്നു...

    ReplyDelete
  3. താങ്ങും തണലുമായി...
    നാളെയെക്കുറിച്ച് ഉത്ഘണ്ടയില്ലാതെ.
    കര്‍മ്മത്തില്‍ മാത്രം ദൃഷ്ടി ഉറപ്പിച്ച്
    ഒരു മരം.

    ReplyDelete
  4. എല്ലാവര്‍ക്കും കേള്‍ക്കാന്‍ പറ്റുകയില്ല. അതാണ് പ്രശ്നം

    ReplyDelete