കൂട്ടിലടച്ചിട്ട മൃഗങ്ങളെ കാണുവാന്‍ ചങ്ങല-
പ്പൂട്ടിലിട്ട മൃഗവുമായെത്തും ചിലര്‍
ഇരുമ്പഴിക്കുള്ളിലെയസ്വാതന്ത്ര്യത്തില്
വെറിപിടിച്ചുഴലും നാല്ക്കാലികള്
ഒരു മനോഹരദര്പ്പണത്തിലെന്നപോല്
മിഴിവുറ്റ പ്രതിച്ഛായ കാണിക്കുന്നുണ്ടാവാം
അവരുടെയുള്ളത്തിന്നിരുട്ടറകളില്
പകകൊണ്ടു ,വെറിപൂണ്ടു ചുരമാന്തിയെപ്പോഴും
മദിച്ചുമേവുന്ന മൃഗമൊരെണ്ണത്തിനെ .
അകത്തെ മൃഗവും പുറത്തെ മൃഗവും!
ReplyDeleteരണ്ടും ഒരര്‍ത്ഥത്തില്‍ അകത്തു തന്നെ അജിത്തേട്ടാ :)
Deleteഇരുമ്പഴിക്കുള്ളിലെ അസ്വാതന്ത്ര്യത്തില്‍
ReplyDeleteവെറിപിടിച്ചുഴലും നാല്ക്കാലികള്,
അപ്പോള്‍ പുറത്തോ......................!!!
ആശംസകള്‍
പുറത്തും കണക്കുതന്നെ... അഴികള്‍ വേറെയാണ് എന്നൊരു വ്യത്യാസം മാത്രം. :)
Deleteവെറിപിടിച്ചുഴലും നാല്ക്കാലികള്,
ReplyDeleteഒരു മനോഹരദര്പ്പണത്തിലെന്നപോല്
മിഴിവുറ്റ പ്രതിച്ഛായ കാണിക്കുന്നുണ്ടാവാം,
അവരുടെയുള്ളത്തിന്നിരുട്ടറകളില്
ആശംസകള്‍
ReplyDeleteഒത്തിരി നന്നായിട്ടുണ്ട് ഇനിയും എഴുതുക സമയം കിട്ടുമ്പോൾ മാത്തപ്പനേയും വായിക്കുക
ReplyDelete