Saturday 11 April 2015

നിര്‍വാണ ഷഡ്കം - ശങ്കരാചാര്യര്‍


 മനോബുദ്ധ്യഹങ്കാരചിത്താനി നാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രാണനേത്രേ
ന ച വ്യോമഭൂമിര്‍ ന തേജോനവായൂ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

ന ച പ്രാണസംജ്ഞോ ന വൈപഞ്ചവായൂ
ന വാ സപ്തധാതൂ ന വാ പഞ്ചകോശ
ന വാക്പാണിപാദം ന ചോപസ്ഥപായു
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

ന മേ ദ്വേഷരാഗൌ ന മേ ലോഭമോഹൌ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ
ന ധര്മ്മോ ന ചാര്ത്ഥോ ന കാമോ ന മോക്ഷഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

ന പുണ്യം ന പാപം ന സൌഖ്യം ന ദുഃഖം
ന മന്ത്രോ ന തീര്ത്ഥം ന വേദാ ന യജ്ഞഃ
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

ന മേ മൃത്യുശങ്കാ ന മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മഃ
ന ബന്ധുര്നേ മിത്രം ഗുരുര്‍ നൈവ ശിഷ്യഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

അഹം നിര്‍വികല്പോ നിരാകാരരൂപോ
വിഭുര്‍വ്യാപ്യ സര്‍വത്ര സര്വ്വേന്ദ്രിയാണം
ന ച സംഗതം നൈവ മുക്തിര്‍ ന മേയഃ
ചിദാനന്ദരൂപഃ ശിവോഹം ശിവോഹം

--------------------------------------

മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം ഇവയൊന്നും ഞാനല്ല. ചെവിയും, നാക്കും, മൂക്കും, കണ്ണും ഞാനല്ല. ആകാശവും ഭൂമിയും ഞാനല്ല. തേജസ്സ് ഞാനല്ല. വായു ഞാനല്ല. ഞാൻ ബോധാന്ദരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.

പ്രാണനെന്നു പറയപ്പെടുന്നത് ഞാനല്ല. അഞ്ചായി പിരിഞ്ഞു ദേഹത്തെ നിലനിറുത്തുന്ന വായുവും ഞാനല്ലതന്നെ. ദേഹത്തിന്റെ ഭാഗങ്ങളായ ഏഴു ധാതുക്കളും ഞാനല്ല. അഞ്ചുകോശങ്ങളും ഞാനല്ല. വാക്ക്, കൈ, കാല് എന്നിവയും ഞാനല്ല. ജനനേന്ദ്രിയവും വിസർജനേന്ദ്രിയവും ഞാനല്ല. ഞാൻ ബോധാനന്ദരൂപിയായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.

എനിക്ക് ദ്വേഷമോ രാഗമോ ഇല്ല. എനിക്ക് ലോഭമോ മോഹമോ ഇല്ല; എനിക്ക് മദമില്ല തന്നെ. എനിക്കാരോടും മത്സരഭാവമില്ല തന്നെ. ധർമമില്ല; അർത്ഥവുമില്ല; കാമവുമില്ല; മോക്ഷവുമില്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്; ഞാൻ പരമാത്മാവാണ്.

ഞാൻ പുണ്യമല്ല, പാപമല്ല. സുഖമല്ല, ദുഖമല്ല. മന്ത്രമല്ല, തീർത്ഥമല്ല. വേദങ്ങളല്ല, യജ്ഞങ്ങളല്ല. ഞാൻ ഭോജനമല്ല തന്നെ, ഭുജിക്കപ്പെടേണ്ടതോ ഭോക്താവോ ഞാനല്ല. ഞാൻ ബോധാനന്ദസ്വരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.

മരണമില്ല, സംശയമേയില്ല. എനിക്കു ജാതിഭേതദമില്ല. അച്ഛൻ ഇല്ല തന്നെ; മാതാവില്ല തന്നെ, ജന്മവുമില്ല. ബന്ധുവില്ല, സുഹൃത്തില്ല. ഗുരോശിഷ്യനോ ഇല്ല. ഞാൻ ബോധാനന്ദരൂപനായ പരമാത്മാവാണ്. ഞാൻ പരമാത്മാവാണ്.

ഞാൻ രണ്ടെന്ന ഭേദം സ്പർശിക്കാത്തവനാണ് നാമരൂപാകാരങ്ങളൊന്നും എനിക്കില്ല എല്ലായിടത്തും എല്ലാ ഇന്ദ്രിയങ്ങളുടേയും അനുഭവം എന്റെ അനുഭവം തന്നെയായതുകൊണ്ടും ഒന്നിൽ‌ നിന്നും ഭിന്നനായി നിൽ‌ക്കുന്നവനല്ല ഞാൻ അതുകൊണ്ടുതന്നെ എനിക്കുമോക്ഷമോ ബന്ധമോ ഇല്ല. ബോധാനന്ദരൂപനായ പരമാത്മവാണു ഞാൻ പരമാത്മാവാണ്

No comments:

Post a Comment