ഇന്നലെ ,
വഴിവക്കിലെ മരത്തിനോട്
ഞാൻ പറഞ്ഞു
"ഇന്ന് നിന്നെ പറ്റി
രണ്ടു വാക്കെഴുതണം
കഥയോ, കവിതയോ..
നിരാശക്കറുപ്പില് പേന മുക്കി
പ്രത്യാശയുടെ വെണ്മയില്
രണ്ടുവാക്ക്.
അതെന്റെയും നിന്റെയും
അവസാനത്തെതാവാതിരിക്കട്ടെ..
----------------------------------------------------
ഇന്ന് ,
അവന്റെ വലംകയ്യില്‍
എന്റെ മുഷിഞ്ഞ കുപ്പായം
കത്തി ചാമ്പലാകുമ്പോള്‍
ഞാന്‍ എന്നത്തെയും പോലെ
നിസ്സംഗനാണ്.
മുറിഞ്ഞ കയ്യില്‍ നിന്ന്
ചോരയൊലിക്കുന്നെങ്കിലും
അവന് എന്നത്തെയും പോലെ
നിശബ്ദനും.
വഴിവക്കിലെ മരത്തിനോട്
ഞാൻ പറഞ്ഞു
"ഇന്ന് നിന്നെ പറ്റി
രണ്ടു വാക്കെഴുതണം
കഥയോ, കവിതയോ..
നിരാശക്കറുപ്പില് പേന മുക്കി
പ്രത്യാശയുടെ വെണ്മയില്
രണ്ടുവാക്ക്.
അതെന്റെയും നിന്റെയും
അവസാനത്തെതാവാതിരിക്കട്ടെ..
----------------------------------------------------
അവന്റെ വലംകയ്യില്‍
എന്റെ മുഷിഞ്ഞ കുപ്പായം
കത്തി ചാമ്പലാകുമ്പോള്‍
ഞാന്‍ എന്നത്തെയും പോലെ
നിസ്സംഗനാണ്.
മുറിഞ്ഞ കയ്യില്‍ നിന്ന്
ചോരയൊലിക്കുന്നെങ്കിലും
അവന് എന്നത്തെയും പോലെ
നിശബ്ദനും.
നന്നായിട്ടുണ്ട് ഉട്ടോ... :-)
ReplyDeleteകൊള്ളാം രചന
ReplyDeleteആശംസകള്‍