Friday 17 October 2014

പ്രൊഫൈല്‍ പിക്ചര്‍


ഒരേ ചുമരില്‍ വീണ്ടും
ചായങ്ങള്‍ പലതൊഴി-
ച്ചൊരേ ചിത്രം തന്നെ
പലവുരു വരയ്ക്കുന്നു നാം .

നിറം തീരെ കുറഞ്ഞിട്ടോ ,
മണമത്ര പോരാഞ്ഞിട്ടോ
ഒരിക്കലും നിറയുന്നില്ല
തൃപ്തിതന്നോട്ടപാത്രം.

 ജീവിതത്തിന്‍  വിരസദിനസരി
-ത്താളുകള്‍ മറിക്കുമ്പോഴും
കൊതിക്കുന്നുണ്ട് നാം
ഒരു മിഴിക്കോണ്‍മുനയമ്പ് .

ഒരു പുതിയ പുഞ്ചിരി.
ഒരു വാക്കിലെ കടലിരമ്പം.
അതുവരെ കേള്‍ക്കാത്തൊരീണം.
നിറം മങ്ങിയ ഒരോര്‍മ്മച്ചിത്രം.


അതുമതി ,ചിലപ്പോഴെങ്കിലും
വിഷാദമൂകമിരുട്ടില്‍ മുങ്ങിയ
വാഴ്.വിനുള്ളില്‍ പ്രതീക്ഷ തന്‍
ചെറുനാളം തെളിക്കുവാന്‍..

ഒരു ശലഭത്തി ചെറുചിറകടി
-യിലൊളിഞ്ഞിരിക്കുന്നുണ്ട്
മാറ്റത്തിന്റെ കൊടുങ്കാറ്റ് .

4 comments:

  1. നന്നായിട്ടുണ്ട് .., വിരസതയും നിരാശയും :)

    ReplyDelete
  2. ശലഭം എന്നെ ഭയപ്പെടുത്തുന്നു

    ReplyDelete
  3. "ഒരിക്കലും നിറയുന്നില്ല
    തൃപ്തിതന്നോട്ടപാത്രം."

    ReplyDelete
  4. അതുമതി ,ചിലപ്പോഴെങ്കിലും
    വിഷാദമൂകമിരുട്ടിൽ മുങ്ങിയ
    വാഴ്വിനുള്ളിൽ ചെറുതിരിനാളം തെളിക്കുവാൻ..

    ReplyDelete