Friday, 14 March 2014

പട്ടിണിയുടെ സങ്കീര്‍ത്തനങ്ങള്‍



അമ്ലരസങ്ങള്‍ കുടലിന്റെ കവിളി-
ലുമ്മവെയ്ക്കുമ്പോള്‍ കാറിക്കരയുന്നു
വിശപ്പെന്ന വികൃതിക്കുട്ടി.



Friday, 7 March 2014

റിയര്‍ വ്യൂ

ചിലപ്പോഴൊക്കെ
കരുതുന്നതിലുമകലെയാണ്
കഴിഞ്ഞുപോയ  കാഴ്ച്ചകള്‍ .

ഉരുളുംവണ്ടിയിലകന്നുപോകുന്ന
വെള്ളപുതച്ചു മുഖംമൂടിയ  ,
പേരറിയാത്ത മനുഷ്യപുത്രന്‍.

പറക്കലിന്റെ ആദ്യദിനത്തെ
ഭയന്നിരിക്കുന്ന കുഞ്ഞുപക്ഷി.

മണ്ണില്‍ പതിഞ്ഞമര്‍ന്നുപോകുന്ന
സ്വാതന്ത്ര്യത്തിന്‍റെ ചക്രവേഗം.

ദിവസങ്ങളൊരുപാട് കഴിഞ്ഞിട്ടും
അപരിചിതമായി തുടരുന്ന
തീന്മേശയ്ക്ക്‌ ചുറ്റുമുള്ള മുഖങ്ങള്‍.

കവിതയെഴുതേണ്ടിവരുന്ന
ശ്വാസംമുട്ടലിന്റെ നിമിഷത്തില്‍
മനസ്സിലെ   മടുപ്പിക്കുന്ന ശൂന്യത .

----------------------------------------------------------------------------------------------------------
🌟🌟🌠